എറിയാട്: കടപ്പൂര് പള്ളിക്ക് പടിഞ്ഞാറ് പരേതനായ തണ്ടാശ്ശേരി മുഹമ്മദിന്റെ മകൻ അബ്ദുല്ലക്കുഞ്ഞി (62) നിര്യാതനായി. എറിയാട് സെന്ററിലെ തജ്രിയ സൂപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ: തൃപ്രയാർ ചെറപ്പറമ്പിൽ ഉസ്മാന്റെ മകൾ മുംതാസ്. മക്കൾ: ഷഹബാനത്ത്, ലാമിയ (ഇരുവരും യു.എ.ഇ), ആസിയ, റാനിയ. മരുമക്കൾ: റിയാസ്, ത്വാഹ (ഇരുവരും യു.എ.ഇ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കടപ്പൂര് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.