കരമനയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അച്ചൻകോവിൽ ചെമ്പനരുവി സ്വദേശിയാണ്
നെടുമങ്ങാട്: കരമനയാറ്റിൽ ബുധനാഴ്ച വൈകുന്നേരം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം അച്ചൻകോവിൽ ചെമ്പനരുവിയിൽ പരേതനായ ശ്രീകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ശ്രീജിത്ത്(29) ആണ് മരിച്ചത്. കുമാരപുരത്ത് ലാബ് എക്സ് കമ്പനിയിൽ ഡെലിവറി കം സ്റ്റോർ അസിസ്റ്റന്റാണ്.ബുധനാഴ്ച വൈകുന്നേരം ബാഗും ബൈക്കും ചെരിപ്പും ഉപേക്ഷിച്ച നിലയിൽ മണിദ്വീപിന് സമീപം കണ്ടെത്തിയിരുന്നു. നെടുമങ്ങാട് അഗ്നിശമന സേന തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചം ഇല്ലാത്തത് കാരണം നിർത്തേണ്ടി വന്നു.അരുവിക്കര വെമ്പന്നൂർ മണിദ്വീപിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഫയർഫോഴ്സ് സ്ക്യൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അരുവിക്കര പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.