ശശിധരൻ
പുനലൂർ: സി.പി.ഐ നേതാവും കാഥികനുമായിരുന്ന കരവാളൂർ മാത്ര ദേവീ നിവാസിൽ ബി. ശശിധരൻ (69) നിര്യാതനായി. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി അംഗം, മാത്ര സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കിസാൻ സഭ മണ്ഡലം ഭാരവാഹി, യുവകലാസാഹിതി പ്രവർത്തകൻ, കാഥികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ. സതീദേവി. മക്കൾ: സ്മിത, ശുഭ, അഖിലേശൻ. മരുമക്കൾ: ബൈജു, മഹേഷ്, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.