കൊടുമൺ: പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചന്ദനപ്പള്ളി ക്ഷീരസഹകരണ സംഘം സെക്രട്ടറി ഇടത്തിട്ട പുലയന്റയ്യത്ത് കിഴക്കതിൽ ഇന്ദിര (59) മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഇവരെ വീടിന്റെ ഒന്നാം നിലയിലെ ഓപൺ ടെറസിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. സമീപം തീപിടിച്ച് ഉരുകിയ മണ്ണെണ്ണക്കുപ്പി, തീപ്പെട്ടി, ഗ്യാസ് ലൈറ്റർ, തീപിടിച്ച് കരിഞ്ഞ തുണികൾ, പായ് എന്നിവയും കണ്ടെത്തി. അഗ്നിരക്ഷാസേന ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: സുഹാസനൻ. മക്കൾ: അശ്വതി, അശ്വിൻ.