വർക്കല: കല്ലംകോണം കൃഷ്ണഭവനത്തിൽ ചന്ദ്രശേഖരപ്പണിക്കർ (85) നിര്യാതനായി. കൊല്ലം, ശിവഗിരി ശ്രീനാരായണ കോളജുകളിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായിരുന്നു. റിട്ടയർ ചെയ്ത ശേഷം ശിവഗിരിമഠം മാനേജരായും പ്രവർത്തിച്ചു. ഭാര്യ: സുലോചനാദേവി. മക്കൾ: രാജേഷ്, രശ്മി, രജീഷ്. മരുമകൾ: ധന്യ. മരണാനന്തരചടങ്ങ് 19 ന് രാവിലെ 8.30ന്.