തിരുവനന്തപുരം: നാടക-ചലച്ചിത്ര രചയിതാവും അഭിനേതാവും ഭാരത് ഭവൻ നിർവാഹക സമിതിയംഗവുമായ മധു കൊട്ടാരത്തിൽ (64) നിര്യാതനായി. റാന്നി തോട്ടമൺകാവ് കൊട്ടാരം വീട്ടിൽ കെ.ബി. മധുസൂദനൻപിള്ള എന്ന മധു കൊട്ടാരത്തിൽ കടമ്മനിട്ടയുടെ കവിതകൾക്ക് ദൃശ്യാവിഷ്കാരങ്ങൾ നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനക്ക് തിലകൻ സ്മാരക പുരസ്കാരവും ഇതര സാംസ്കാരിക പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ ഓഡിറ്ററായിരുന്നു. ഭാര്യ: പി.ഡബ്ല്യു.ഡി റിട്ട. ഉദ്യോഗസ്ഥ രത്നമ്മ. മകൻ: പ്രിയദർശൻ (ശ്രീചിത്രയിലെ റിസർച്ച് അസോസിയേറ്റ്). മരുമകൾ: ഗായത്രി. സഞ്ചയനം വ്യാഴാഴ്ച 8.30ന് തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്ടിൽ.