തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (40) നിര്യാതയായി. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിൽ വി. സോമശേഖരൻ നാടാരാണ് പിതാവ്. മാതാവ് പ്രഭ മൂന്ന് വർഷം മുമ്പ് മരിച്ചു. രണ്ട് സഹോദരിമാരുണ്ട്.