മാള: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പുത്തൻചിറ കോവിലകത്തുകുന്ന് സ്വദേശി കാരിക്കൽപറമ്പിൽ അൻവർ (59) ആണ് മരിച്ചത്. ഫെബ്രുവരി ഒമ്പതിന് കൊച്ചിൻ പോർട്ടിൽ ജോലിക്ക് പോകുമ്പോൾ പൊയ്യയിലായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോവിലകത്തുകുന്ന് സി.പി.എം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ അൻവർ മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: സിനി (മുൻ സി.ഡി.എസ് ചെയർപേഴ്സൻ). മക്കൾ: ചന്ദ്രൻ, സോഫിയ.