കയ്പമംഗലം: കയ്പമംഗലം സ്വദേശിയായ വിദ്യാർഥി കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചു. ദേവമംഗലം സ്വദേശി കുടിലിങ്ങൽ സുരേഷിന്റെ മകൻ സന്ദേശ് (22) ആണ് മരിച്ചത്. പഞ്ചാബിൽ എം.ബി.എ വിദ്യാർഥിയായ സന്ദേശ് കൂട്ടുകാരുമൊത്ത് കശ്മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ ട്രക്ക് ഇടിച്ച് തൽക്ഷണം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.