പഴഞ്ഞി: വീട്ടമ്മയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് മങ്ങാട് പുളിഞ്ചോട് മങ്ങാട് വീട്ടിൽ പരേതനായ രാജന്റെ ഭാര്യ മല്ലിക (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ തളർന്ന് കിടക്കുന്ന ഭർതൃ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. കുന്നംകുളം അഗ്നിരക്ഷാസേന പുറത്തെടുത്ത മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: പ്രവീൺ (ഗൾഫ്) , പ്രബീന. മരുമക്കൾ: ശ്രുജി (ഗൾഫ്), രതീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്.