തൊടുപുഴ: വെങ്ങല്ലൂരിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. പട്ടാമ്പി വെളുത്തൂർ സ്വദേശി എം. അലിയുടെ മകനും തൊടുപുഴ മണക്കാട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ കോമേഴ്സ് വിദ്യാർഥിയുമായ ഇ.എം. അജ്സലാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന അജ്സൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് തൽക്ഷണം മരിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. തൊടുപുഴ പൊലീസ് കേസെടുത്തു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: അഫ്സൽ, റഫ്സൽ.