കട്ടപ്പന: കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽനിന്ന് വീണ് പുറ്റടി രാജാക്കണ്ടം ഇടപ്പള്ളിയിൽ കുഞ്ഞുമോൻ (ഫിലിപ്പ് -65) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. സമീപവാസിയുടെ പുരയിടത്തിൽ മുളക് പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ഏണിയിൽനിന്ന് വീണു. പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പുറ്റടി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശനിയാഴ്ച രണ്ടിന് പുറ്റടി വേളാങ്കണ്ണിമാതാ പള്ളി സെമിത്തേരിയിൽ.