മന്ദാമംഗലം: പുത്തൂർ മാന്ദാമംഗലം റൂട്ടിൽ മുരുക്കുംപാറയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാന്ദാമംഗലം നായാടിച്ചിറ ചവറാട്ടിൽ പരേതനായ ബാബുവിന്റെ മകൻ വിഷ്ണുവാണ് (23) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിച്ചത്. നാട്ടുകാരെത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. മാതാവ്: ഗീതാലക്ഷ്മി. സഹോദരി: അശ്വതി.