റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പെട്ട വിദ്യാർഥി പ്ലാങ്കമണ്‍ വട്ടമല ചെളിക്കുഴിയില്‍ വിപിന്‍ ബിജുവിന്റെ (18) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ചാക്കപ്പാലത്തിന് താഴെയാണ് മൃതദേഹം കണ്ടത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലാണ് ഒഴുക്കിൽപെട്ടത്. പേരൂര്‍ച്ചാല്‍ പാലത്തിനുസമീപം ഇരുചക്ര വാഹനങ്ങൾ വെച്ചശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം നദിക്കരയിലൂടെ നടന്നാണ് പുത്തൂര്‍ കടവിൽ എത്തിയത്. റാന്നി അഗ്നിരക്ഷാസേനയും കോയിപ്രം പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. പത്തനംതിട്ടയിൽനിന്ന് മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു.