കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവ് തഴവ തെക്കുംമുറി കിഴക്ക് പടീറ്റടത്ത് വീട്ടിൽ കൃഷ്ണപിള്ള (83, തഴവ സർവിസ് സഹകരണ ബാങ്ക് റിട്ട. സീനിയർ അക്കൗണ്ടന്റ്) നിര്യാതനായി. കോൺഗ്രസ് തഴവ മണ്ഡലം സെക്രട്ടറി, കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗം, മാലുമേൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, 1966 ലെ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആദ്യ സപ്താഹ യജ്ഞത്തിന്റെ അമരക്കാരൻ, തഴവ തെക്കുംമുറി കിഴക്ക് 328 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ (റിട്ട. മിലിറ്ററി), ശ്രീലത. മരുമക്കൾ: സുന്ദരൻപിള്ള (റിട്ട. മിലിറ്ററി, റിട്ട. പൊലീസ്), സംഗീത, ഉണ്ണിക്കൃഷ്ണൻനായർ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന്.