ഗുരുവായൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിയൂര്‍ തൈവളപ്പില്‍ കുഞ്ഞിമോന് (72) നിര്യാതനായി. കഴിഞ്ഞ മാസം 28ന് പൊന്നാനിയില്‍ വെച്ചായിരുന്നു അപകടം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: തങ്ക. മക്കള്‍: പ്രമോദ്, പ്രബീഷ്, പ്രബിത. മരുമക്കള്‍: പ്രബിത, സൗമ്യ, മനോജ്.