തൃപ്രയാർ: ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. നാട്ടിക സെന്ററിനു പടിഞ്ഞാറ് താമസിക്കുന്ന കുണ്ടു വീട്ടിൽ വിജയൻ (74) ആണ് മരിച്ചത്. തൃപ്രയാർ ബസ് സ്റ്റാൻഡിനു സമീപം തിങ്കളാഴ്ച വൈകീട്ട് 4.30നാണ് സംഭവം. ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രേമ. മക്കൾ: പ്രവീണ (അധ്യാപിക, നിർമല കോളജ് ചാലക്കുടി), പ്രസന്ന (അസി. പ്രഫസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), പ്രസാദ് (സിനിമ സംവിധായകൻ). മരുമക്കൾ: രാജീവൻ, ജോൺസൺ തോമസ്, പഞ്ചമി.