കോഴഞ്ചേരി: അയിരൂർ വരിക്കാനിക്കുഴിയിൽ വി.പി. ഫിലിപ് (92) നിര്യാതനായി. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചായൽ മാർത്തോമ ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: എരുമേലി കനകപ്പലം തോപ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: അഡ്വ. ശശി ഫിലിപ്, എ. ഫിലിപ്, പരേതനായ ബിനോയി. മരുമക്കൾ: മേഴ്സി ഫിലിപ് (റിട്ട. സെൻട്രൽ ബാങ്ക്), മേരി ഫിലിപ് (അധ്യാപിക, സെന്റ് തോമസ് സ്കൂൾ തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അയിരൂർ ചായൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.