മല്ലപ്പള്ളി: ആൾമറയില്ലാത്ത കിണറ്റിൽ വീണ് കീഴ്വായ്പൂര് കുളമാവുങ്കൽ അനിൽ കുട്ടന്റെ ഭാര്യ ദിവ്യമോൾ (35) മരിച്ചു. ഞായറാഴ്ച രാത്രി എട്ടോടെ ഐക്കുന്ന് ശുഭാനന്ദാശ്രമത്തിന് സമീപമാണ് അപകടം. ഉത്സവത്തിനിടെ ഭക്ഷണം വിളമ്പാൻ പാത്രമെടുക്കാൻ പോയതിനിടെയാണ് കിണറ്റിൽ വീണതെന്ന് സംശയിക്കുന്നു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവിയൂർ തൂമ്പുങ്കൽ ഗോപിയുടെയും ഭാരതിയുടെയും മകളാണ്. മക്കൾ: അഭിലാഷ്, അഭിനന്ദ്. സംസ്കാരം പിന്നീട്.