അടിമാലി: കൊന്നത്തടി കമ്പിളിക്കണ്ടത്തിനടുത്ത് കുരിശുകുത്തിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. മുനിയറ നാഗലോടിയിൽ മോഹനനാണ് (52) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കൊക്കയിലേക്ക് കുത്തനെ മറിയുകയായിരുന്നു. ഭാര്യ: ശാന്തിഗ്രാം മേട്ടുംപുറത്ത് കുടുംബാംഗം സുലു. മക്കൾ: അഭിനവ്, അഭിനയ.