ചെറുതോണി: വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന താന്നിക്കണ്ടം ചിന്താർമണിയിൽ മാത്യു മത്തായി (ബാബു -62) മരിച്ചു. കഴിഞ്ഞ 30ന് ടെറസിൽനിന്ന് കാൽ വഴുതി മുറ്റത്തേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സംസ്കാരം ബുധനാഴ്ച താന്നിക്കണ്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ചിയാർ ഇരുപ്പുലിക്കാട്ട് കുടുംബാംഗം മേരിക്കുട്ടി (വാഴത്തോപ്പ് അപ്കോസ് മുൻ സെക്രട്ടറി). മക്കൾ: ദിവ്യ, നിവിൻ. മരുമകൻ: ജോബി.