കട്ടപ്പന: ലബ്ബക്കടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അയ്യപ്പൻകോവിൽ അമ്പലമേട് ഈറ്റക്കുന്നേൽ രാജേഷ് - മോളി ദമ്പതികളുടെ ഏക മകൻ അഖിലാണ് (18) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. കട്ടപ്പനയിൽ മോട്ടോർ വൈൻഡിങ് പഠിക്കുന്ന അഖിൽ വൈകീട്ട് വീട്ടിലേക്ക് പോകവേ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ അഖിലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രിയോടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉപ്പുതറ ഒമ്പതേക്കർ യഹോവാ സാക്ഷികളുടെ ശ്മശാനത്തിൽ.