പാട്ടുരായ്ക്കൽ: തൃശൂർ പാട്ടുരായ്ക്കൽ വെല്ലൂർ കോളനി ലൈനിൽ തൈപ്പറമ്പിൽ ടി.എസ്. വില്ല്യംസ് (98) നിര്യാതനായി. വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകര ഹൈസ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. ജില്ല സ്കൗട്ട് കമീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗ്രേസി ജോർജ്. മക്കൾ: ജെയിംസ് വില്യംസ് (പഞ്ചായത്ത് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ), ജോർജ് വില്യംസ് (മുൻ പൊലീസ് ഉദ്യോഗസ്ഥൻ), അന്ന വില്യംസ്, സോളമൻ വില്യംസ് (റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ). മരുമക്കൾ: ബേബി ജോർജ്, ലിനു സോളമൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മിഷൻ ക്വാർട്ടേഴ്സ് ഓൾ സെയിന്റ്സ് പള്ളി സെമിത്തേരിയിൽ.