കൊടുമൺ: ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ അധ്യാപകൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കോട് പടിഞ്ഞാറ് മെഴുവേലിൽ പുത്തൻവീട്ടിൽ ഷിബു കെ. ഉമ്മനാണ് (50) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് തട്ട പെട്രോൾ പമ്പിന് സമീപമാണ് അപകടം. ബസ് പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് വരികയായിരുന്നു. ഷിബു ബൈക്കിൽ അടൂരിൽ നിന്നും തുമ്പമണ്ണിലേക്ക് പോകവെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് തെറിച്ച് റോഡിൽ വീണു. ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഭരണിക്കാവ് ജെ.എം.എച്ച്.എസ് അധ്യാപകനാണ് ഷിബു. ഭാര്യ: ലീന (അധ്യാപിക). മക്കൾ: നോയൽ, നീയ എം. ഷിബു.