അടൂർ: ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴകുളം വരമ്പേൽ പരേതനായ ഗോപാലകൃഷ്ണന്റെയും പത്മകുമാരിയുടെയും മകൻ ജിതിൻ ജി. കൃഷ്ണയാണ് (27) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30ന് പഴകുളം ജങ്ഷനിലാണ് അപകടം. പെട്രോൾ ടാങ്കർ കായംകുളത്തുനിന്ന് വാളകത്തേക്ക് പോകുകയായിരുന്നു. അടൂരിൽ സ്വകാര്യ മൊബൈൽ ഗ്രൂപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതിൻ. സഹോദരി: ഗോപിക കൃഷ്ണ.