ചെറുതോണി: മുരിക്കാശ്ശേരി അരയത്തിനാൽ സിബിയുടെ മകൻ കുര്യാച്ചനെ (21) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കുര്യാച്ചൻ ഓടിച്ചിരുന്ന വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നിരുന്നു. പോസ്റ്റിന്റെ തുക കെട്ടിവെക്കാനും വാഹനം നന്നാക്കാനും പണം ചോദിച്ചത് നൽകാത്തതിന്റെ പേരിൽ മനോവിഷമത്തിലായിരുന്നെന്ന് പറയുന്നു. മാതാവ്: മേലുകാവ് ചിറക്കൽ കുടുംബാംഗം റാണി. സഹോദരങ്ങൾ: ആൻ മേരി, ആൻ ത്രേസ്യ.