ആയൂർ: പകലോമറ്റം ഷൈൻസ് പണ്ടകശ്ശാലയിൽ എം.എം. ജേക്കബിന്റെ ഭാര്യ മറിയക്കുട്ടി ജേക്കബ് (65) നിര്യാതയായി. ചണ്ണപ്പെട്ട ശങ്കരപ്പള്ളിൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോണി ജേക്കബ് (പ്ലസ് ടു അധ്യാപിക, സി.കെ.എച്ച്.എസ്.എസ് ചേപ്പാട്), സോഫി ജേക്കബ് (ദുബൈ) ഷൈനി ജേക്കബ്. മരുമക്കൾ: സച്ചിൻ ബാബു, ബെന്നി ചാക്കോ, എബ്രഹാം തോമസ് (എല്ലാവരും ദുബൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.