ചേർപ്പ്: ഊരകം ഹെൽത്ത് സെന്ററിന് സമീപം വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഊരകം വടക്കേ പുരക്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ രാധയെ (68) ആണ് ബുധനാഴ്ച രാവിലെ പത്തോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ചേർപ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മക്കൾ: രാജേഷ്, ജയേഷ്, സീമ, സിന്ധു. മരുമക്കൾ: സിന്ധു, സജീഷ്, ജമേഷ്.