നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ കള്ളുഷാപ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നെടുങ്കണ്ടം മഞ്ഞപ്പെട്ടി വാഴത്തോപ്പില്‍ ജയകുമാറിനെ (38) മരിച്ചനിലയിൽ കണ്ടെത്തി. വിഷാംശം ഉള്ളില്‍ചെന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ശരീരത്തിൽ പരിക്കുണ്ട്. ഇത് വീണപ്പോഴുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉടുമ്പന്‍ചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.