മാള: ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് ബംഗാൾ ജയ്പാൽഗുഡി സ്വദേശി നസറുൽ ഇസ്ലാമാണ് (68) മരിച്ചത്. വ്യാഴാഴ്ച രാവിലെ കുന്നത്തുകാട്ടിലെ ജോലി സ്ഥലത്തു വെച്ച് പക്ഷാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ജില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി.