മുളങ്കുന്നത്തുകാവ്: നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് സ്വദേശി കളരിക്കൽ കിരണിന്റെ മകൻ നമസ് (ഒന്നര) മരിച്ചു. ബുധനാഴ്ച രാത്രി കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി നെല്ലിക്ക വിഴുങ്ങിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മഞ്ജു.