ആമ്പല്ലൂർ: തലോരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചിറ്റിശ്ശേരി വിതയത്തിൽ ഡേവിഡാണ് (50) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ തലോര്‍ കോണ്‍വെന്റിന് മുന്നിലായിരുന്നു അപകടം. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റു.