അമലനഗർ: അമലനഗറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലക്കുടി മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ സലാം (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.15ഓടെ അമലനഗറിലെ ബാറിനു സമീപത്തായിരുന്നു അപകടം. തൃശൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അതേ ദിശയിൽ തന്നെയാണ് ബൈക്ക് വന്നിരുന്നത്.