വർക്കല: മുസ്ലിം ലീഗ് നേതാവ് വർക്കല പെരുംകുളം ഐ.എസ് ബിൽഡിങ്ങിൽ ഐ.എസ്. ഷംസുദ്ദീൻ (84) നിര്യാതനായി. വർക്കലയിലെ പ്രമുഖ വ്യാപാരിയും ഐ.എസ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനും ഫർണിച്ചർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റുമായിരുന്നു. വർക്കല മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് വർക്കല നിയോജകമണ്ഡലം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നദീറ. മക്കൾ: ഷീജ, ഷീന, ഷിജു, ശില്പ, ഷീബ. മരുമക്കൾ: ഷെരീഫ്, നവാസ്, റുമാന, ഇംതിയാസ്, ഷഫീഖ്.