പത്തിരിപ്പാല: മണ്ണൂർ സ്വദേശിയായ ചിത്രകല അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ വീട്ടിൽ രാജന്റെ മകൻ വിനോദിനെ (42) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം അംഗം, പുരോഗമനകല സാഹിത്യസംഘം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാലപ്പുറത്തെ ഒരു സ്വകാര്യ കോളജിലെ ചിത്രകല അധ്യാപകനായിരുന്നു. മാതാവ്: ശാന്തകുമാരി. സഹോദരി: കവിത. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചക്ക് ശേഷം സംസ്കരിച്ചു.