കയ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് കാരാപ്പുള്ളി ക്ഷേത്രത്തിന് സമീപം ഈരേക്കാട്ട് രാജീവിന്റെ മകൻ രുദ്രനാഥ് (നാല്) കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെത്തിയ വീട്ടുകാരാണ് തൊട്ടടുത്ത ഈരേക്കാട്ട് ക്ഷേത്ര കുളത്തിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: പ്രിയ ലക്ഷ്മി. സഹോദരങ്ങൾ: മധുരിമ, ശബരിനാഥ്.