പത്തനംതിട്ട: എം.സി റോഡിൽ കൊട്ടാരക്കരക്ക് സമീപം പുത്തൂരിൽ ബൈക്കും മത്സ്യവാഹനവും കൂട്ടിയിടിച്ച് കായിക അധ്യാപകൻ മരിച്ചു. കുമ്പഴ മൗണ്ട് ബഥനി സ്കൂൾ കായിക അധ്യാപകൻ അഴൂർ കോയിപ്പുറത്ത് വീട്ടിൽ കെ.എസ്. ശരത്താണ് (35) മരിച്ചത്. വ്യാഴാഴ്ച രാത്രി കൊട്ടാരക്കരയിലേക്ക് പോകവെയാണ് അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഡിൽന (അധ്യാപിക).