വർക്കല: പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ കവലയൂർ കുളമുട്ടം ബാബു വിലാസത്തിൽ എച്ച്.എം. റഹീൽ(60) നിര്യാതനായി. കവലയൂർ എച്ച്.എം. ഹാർഡ് വെയർ ഉടമയായിരുന്നു. കോൺഗ്രസ് നേതാവും മണമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ഹബീബ് മുഹമ്മദ് കോൺട്രാക്ടറുടെയും ഹവ്വാ ഉമ്മാളിന്റെയും മകനാണ്. കെ.എസ്.യു ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കോൺഗ്രസ് മണമ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 'ഒരുമ'എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ചും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ബൈഷി. മക്കൾ: റജീബ്, റജീൽ, സഫ്ര.