വടക്കഞ്ചേരി: പഞ്ചായത്ത് മുൻ അംഗവും മുൻ മന്ത്രി കെ. ശങ്കരനാരായണന്റെ പേഴ്സനൽ സ്റ്റാഫ് അംഗവുമായിരുന്ന വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിൽ ചന്തപുര കുനിശ്ശേരി പറമ്പ് വീട്ടിൽ കെ.കെ. പ്രദീപ് (48) നിര്യാതനായി. പരേതനായ കൃഷ്ണൻകുട്ടിയുടെ മകനാണ്. മാതാവ്: രുഗ്മിണി. മകൾ: വൃന്ദ. സഹോദരങ്ങൾ: ഓമന, ശോഭന, പരേതനായ പ്രസാദ്.