തിരുവില്വാമല: പ്രശസ്ത തിറകളി ആചാര്യൻ തിരുവില്വാമല തെക്കേ മുല്ലക്കൽ ഉണ്ണികൃഷ്ണൻ (78) നിര്യാതനായി. അനുഷ്ഠാനകലയായ തിറകളിയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനാണ്. തിറകളിക്കു പുറമെ ഭഗവതിപ്പാട്ട് കലാകാരൻ കൂടിയായ ഇദ്ദേഹം വർഷങ്ങളായി തിരുവില്വാമല പറക്കോട്ട്കാവ് താലപ്പൊലിക്ക് പടിഞ്ഞാറ്റുമുറി ദേശം പൂതൻ തിറയുടെ ദേശ അമരക്കാരനായിരുന്നു. നാടൻ കലാകാരന്മാരുടെ കൂട്ടായ്മ ഏർപ്പെടുത്തിയ ആരവം പുരസ്കാരവും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: രാമൻകുട്ടി, ശിവകുമാർ, സുധി, വിജി, ദാക്ഷായണി. മരുമക്കൾ: പ്രേമ, പ്രമീള, നീതു.