ആറന്മുള: കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപ മാതാജി ഗുരുപൂർണിമാമയി (95) നിര്യാതയായി. വിജയാനന്ദ ഗുരുദേവന്റെ ശിഷ്യരിൽ പ്രധാനിയായിരുന്നു. വി.എസ്.വി.എം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും വിജയാനന്ദ ആശ്രമ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമാണ്. എസ്.വി.ജി.വി ഹൈസ്കൂളിലെ അധ്യാപികയായും പിന്നീട് പ്രധാനാധ്യാപികയായും സേവനം അനുഷ്ഠിച്ചു. ശ്രീവിജയാനന്ദ വിദ്യാപീഠം സെൻട്രൽ സ്കൂൾ സ്ഥാപകയാണ്.