തോപ്രാംകുടി: വാഹനാപകടത്തിൽ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന തോപ്രാംകുടി വലിയമറ്റത്തിൽ മാത്യു ജോസഫ് (മാത്തുക്കുട്ടി -69) നിര്യാതനായി. ഈ മാസം അഞ്ചിന് വൈകീട്ട് തോപ്രാംകുടി ടൗണിൽനിന്ന് വീട്ടിലേക്കു പോകുന്ന വഴിയാണ് മാത്തുക്കുട്ടി ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഭാര്യ: ഇരട്ടയാർ മാളികപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി മാത്യു. മക്കൾ: നിവിയ സിബി, നോബിൾ മാത്യു (അധ്യാപകൻ, സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്) , നിഷാദ് മാത്യു. മരുമക്കൾ: സിബി വടകരയിൽ, അഞ്ജലി നോബിൾ മുണ്ടക്കൽ (അധ്യാപിക സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്), ജാസ്മിൻ നിഷാദ് പന്തക്കല്ലേൽ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് മരിയ ഗോരെത്തി പള്ളി സെമിത്തേരിയിൽ.