ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ആലുവ കോട്ടപ്പുറം മേപ്പാടത്ത് സുബ്രന്റെ മകന് അനിയാണ് (44) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.സിഗ്നല്‍ കടന്നെത്തിയ കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരെ കയറ്റുന്നതിനായി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ അനി സഞ്ചരിച്ച സ്കൂട്ടര്‍ അടുത്ത ട്രാക്കിലേക്ക് വെട്ടിച്ചതോടെ പിന്നില്‍ വരുകയായിരുന്ന ചരക്ക് ലോറിയിടിക്കുകയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.