പുന്നയൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി മുൻ അംഗം പുന്നയൂർ ജുമുഅത്ത് പള്ളിക്ക് തെക്ക് കാഞ്ഞിരപ്പുള്ളി പി.കെ. ചേക്കു ഹാജി (90) നിര്യാതനായി. ദീർഘകാലം മലേഷ്യയിലായിരുന്നു. ഗുരുവായൂർ നിയോജകമണ്ഡലം ട്രഷറർ, എടക്കര പോക്കർ സാഹിബ് സ്മാരക എൽ.പി സ്കൂൾ മാനേജർ, അണ്ടത്തോട് തഖ്വ യതീം ഖാന ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി, തൊഴിയൂർ ദാരുറഹ്മ പ്രസിഡന്റ്, സുന്നി യുവജ സംഘം വടക്കേകാട് മേഖല വൈസ് പ്രസിഡന്റ്, വടക്കേക്കാട് റേഞ്ച് മാനേജ്മെന്റ് പ്രസിഡന്റ്, കുഴിങ്ങര മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിശുമ്മ. മക്കൾ: മുഹമ്മദ് ഹനീഫ, ജമീല. മരുമക്കൾ: അബ്ദുൽ മാലിക്, ബഷീറ. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് കുഴിങ്ങര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.