ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കാരാളിമുക്ക് പട്ടകടവ് തട്ടുവീട്ടിൽ ജി. യേശുദാസൻ (75) നിര്യാതനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തംഗം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം, പടിഞ്ഞാറെ കല്ലട സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, ഭൂപണയ ബാങ്ക് ഭരണസമിതിയംഗം, ബാങ്ക് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല, മക്കൾ: ജോസ്, ജേക്കബ് (പോലീസ് ഡിപ്പാർട്ട്മെന്റ്), ജോൺ (ലേബർ ഡിപ്പാർട്ട്മെന്റ്), സിന്ധു സാഗ്. മരുമക്കൾ: ശാലിനി ജോസ്, വിൻസി ജേക്കബ്, ഷിബി ജോൺ, സാഗ് പി തോമസ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.