മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ ആനമൂളി പാലവളവ് കോളനിയിൽ ആദിവാസി യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലവളവ് കോളനിയിലെ കക്കിയുടെ മകൻ ബാലനാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ പരിക്കുകളുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.