മുണ്ടൂർ: മുണ്ടൂർ കയറംകോടം പുത്തൻപുര വീട്ടിൽ കെ.ജി. രമേശ് (61) ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടിലെ ടി.വിയുടെ പ്ലഗ് ഊരുന്നതിനിടയിൽ ഷോക്കേറ്റ രമേശിനെ ആദ്യം ഒലവക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകീട്ട് തിരുവില്വാമല ഐവർമoത്തിൽ സംസ്കരിച്ചു. പരേതരായ ഗംഗാധരൻ-രുഗ്മിണി ദമ്പതികളുടെ മകനാണ് മരിച്ച രമേശ്. മുണ്ടൂർ സഹകരണ ബാങ്ക് ഡയറക്ടർ, മോഴികുന്നം ക്ഷീര സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നളിനി. സഹോദരൻ: വിജയൻ.