പൂമാല: പരോളിലിറങ്ങിയ പ്രതിയെ കൂട്ടുകാരന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂമാല കൂവക്കണ്ടം താന്നിക്കവല മലയിൽ കരീമിനെയാണ് (ഹുസൈൻ -54) വ്യാഴാഴ്ച രാവിലെ സുഹൃത്ത് ഓരത്തേൽ സുരേന്ദ്രന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹുസൈൻ കിടക്കുംമുമ്പ് വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നെന്ന് സുരേന്ദ്രൻ പൊലീസിനെ അറിയിച്ചു. 2003ൽ ഭാര്യയെയും മകളെയും മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന കേസിലെ പ്രതിയാണ് ഹുസൈൻ. ഭാര്യയും രണ്ട് പെൺകുട്ടികളുമായി കഴിഞ്ഞിരുന്ന ഇയാൾ ഭാര്യ ആസിലി, ഇളയ മകൾ സുറുമി എന്നിവരെയാണ് കൊന്നത്. മൂത്ത മകൾ സുൽഫത്ത് രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. കോവിഡ്കാലത്ത് കിട്ടിയ പ്രത്യേക പരോളിലാണ് പുറത്തിറങ്ങിയത്. കാഞ്ഞാർ എസ്.ഐ ജിബിൻ തോമസും സഘവും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. തൊടുപുഴ തഹസിൽദാർ മോഹൻ കുമാരൻ നായരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇറുക്കുപാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.