മറയൂർ: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് വാച്ചര്‍ കുഴഞ്ഞുവീണ് മരിച്ചു. മറയൂര്‍ ആലംപെട്ടി ആദിവാസി കോളനിയിലെ ഗോപാലനാണ് (39) വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
ആലംപെട്ടിയില്നിന്ന് മറയൂര്‍ ടൗണില്‍ കുട്ടികളുടെ പഠനോപകരണങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മറയൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി ഉദുമൽപേട്ടയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: അമുത. മക്കള്‍: അനീഷ, ഗൗരി.