പാലേരി: പാലേരിയിലെ ചാളക്കുന്നത്ത് സന്തോഷിന്റെ മകൻ അശ്വന്ത് (19) പനി ബാധിച്ച് മരിച്ചു. കടുത്ത പനിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിലെ അണുബാധയാണ് മരണകാരണം. ഉള്ളിയേരി എം ഡിറ്റ് കോളജിൽ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥിയായിരുന്നു. എസ്.എഫ്.ഐ പാലേരി യൂനിറ്റ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ യൂനിറ്റ് ജോയന്റ് സെക്രട്ടറിയുമായിരുന്നു. മാതാവ്: ശ്രീജ. സഹോദരി: അശ്വതി.